The store will not work correctly when cookies are disabled.
JavaScript seems to be disabled in your browser.
For the best experience on our site, be sure to turn on Javascript in your browser.
Hridhaya Thalathil Kazhchayekanay
More Information
Song
Hridhaya Thalathil Kazhchayekanay
Karaoke Sample
Play Song
ഹൃദയ താലത്തില്‍ കാഴ്ചയേകാനായ്
വരുന്നിതാ ഞങ്ങള്‍ സ്വീകരിക്കേണമേ (2)
നിറയുമീ കാസയില്‍ ഉയരുമീ പീലാസയില്‍
ഏഴയാമെന്‍ ആത്മ വ്യഥകള്‍ സമര്‍പ്പിക്കുന്നു
സ്വീകരിക്കേണമേ നാഥാ സര്‍വ്വവും കാഴ്ചയായി ഏകാന്‍ (2)
സഹന വഴികളിലൂടെ കുരിശില്‍ തീര്‍ത്തൊരു സ്‌നേഹം
പാവന ബലിപീഠത്തില്‍ പകര്‍ന്നു നല്‍കും നേരം (2)
എന്‍ നിനവില്‍ നിന്നുതിരും മിഴിനീര്‍
എന്‍ മനസ്സിന്റെ ദുഃഖങ്ങള്‍ ചൊല്ലും
എന്നും നിനക്കേകിടുവാനായ്
എന്‍ കഥനവും കണ്ണീരും മാത്രം
സ്വീകരിക്കേണമേ നാഥാ സര്‍വ്വവും കാഴ്ചയായി ഏകാന്‍ (2)
അലിയും ദിവ്യ കാരുണ്യം അലിവേറും നിന്റെ സ്‌നേഹം
ഉയരും കാസയില്‍ നിന്നും ഉതിര്‍ന്നൊഴുകുമീ നേരം
നിന്‍ ദാനമാം എന്‍ ജീവിതം ഞാന്‍
എന്നും നിനക്കേകുന്നു നാഥാ
നിന്‍ കനിവിന്‍ കരങ്ങള്‍ നീട്ടി
എന്‍ കാഴ്ചകള്‍ സ്വീകരിക്കേണെ
സ്വീകരിക്കേണമേ നാഥാ സര്‍വ്വവും കാഴ്ചയായി ഏകാന്‍ (2)
ഹൃദയ താലത്തില്‍ കാഴ്ചയേകാനായ്
വരുന്നിതാ ഞങ്ങള്‍ സ്വീകരിക്കേണമേ (2)
നിറയുമീ കാസയില്‍ ഉയരുമീ പീലാസയില്‍
ഏഴയാമെന്‍ ആത്മ വ്യഥകള്‍ സമര്‍പ്പിക്കുന്നു
സ്വീകരിക്കേണമേ നാഥാ സര്‍വ്വവും കാഴ്ചയായി ഏകാന്‍ (2)