Vinnil Tharakal Nirayum

SKU
PRE0002343
In stock
₹150.00
Available Items
-
+
More Information
Song Vinnil Tharakal Nirayum
Karaoke Sample
Karaoke Sample
Movie/Album Abhayam Thirusavidhe
Year 2016
Music Director Ranjan Varghese Mathew
Play Song
വിണ്ണിൽ താരകൾ നിറയുന്നാമോദമായ്
മണ്ണിൽ നാഥൻ വന്നു പിറക്കുന്നീ വേളയിൽ….
പനിനീർപ്പൂക്കൾ വിരിയുന്നാനന്ദമായ്
പാരിൽ പുണ്യം ചൊരിയുന്നീ വീഥിയിൽ….
വാനവർ മംഗളം, നേരുന്നീ രാവിൽ
ഭൂവിതിൻ മോചകൻ, ഉണരും നാളിതിൽ
വാനമ്പാടി തൻ, ഗാനം പോലിതാ
വാഴ്ത്തിപ്പാടിടാം, തിരുമുൽക്കാഴ്ച്ചയായ്.... (2)

ശാരോൻ മേട്ടിലെ, ഓമൽപ്പൂക്കളേ
ചൊരിയൂ പരിമളം, കുളിരും രാവിതിൽ...
ശാരോൻ മേട്ടിലെ, ഓമൽപ്പൂക്കളേ
ചൊരിയൂ പരിമളം, കുളിരും രാവിതിൽ...
വിണ്ണിൻ സന്ദേശമായ്, മണ്ണിൻ പ്രത്യാശയായ്
സ്വർഗ്ഗം ചായുന്നിതാ, മണ്ണിൻ മനുരൂപമായ്...
യേശു നാഥൻ പിറന്നു...യേശു നാഥൻ പിറന്നു...
(വിണ്ണിൽ താരകൾ… തിരുമുൽക്കാഴ്ച്ചയായ്....)(1)

കാലിക്കൂട്ടിലെ, പുല്ലിൻ മെത്തയിൽ
പാരിൻ നായകൻ, പകരും ശാന്തിയിൽ…
കാലിക്കൂട്ടിലെ, പുല്ലിൻ മെത്തയിൽ
പാരിൻ നായകൻ, പകരും ശാന്തിയിൽ…
ഹൃദയം കാണിയ്ക്കയായ്, അവനിന്നേകീടുവാൻ
അണയൂ മാലോകരേ, വാഴ്വിൻ ഗാനങ്ങളാൽ ...
പാരിൽ സ്തുതികളുയർത്താം.....പാരിൽ സ്തുതികളുയർത്താം.....
(വിണ്ണിൽ താരകൾ… തിരുമുൽക്കാഴ്ച്ചയായ്....)(2)

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account