The store will not work correctly when cookies are disabled.
Guruvayoor Omana Kannanam
SKU Guruvayoor Omana Kannanam
More Information
|
Song |
Guruvayoor Omana Kannanam |
|
Karaoke Sample |
|
|
Movie/Album |
Unnikannan |
|
Year |
2005 |
|
Music Director |
M Jayachandran |
|
Singer(s) |
K. S. Chithra |
|
Play Song |
|
ഗുരുവായൂര്‍ ഓമന കണ്ണനാം ഉണ്ണിക്കു
ചില നേരമുണ്ടൊരു കള്ള നാട്യം (2)
നീ വന്നതും നടയില്‍ നിന്ന് കരഞ്ഞതും
ഞാനറിഞ്ഞില്ലല്ലോ എന്ന നാട്യം
എന്നാലും ഞാന്‍ അറിയുന്നു ...
കണ്ണനെന്നയാണ് എന്നെയാണ് ഇഷ്ടം (ഗുരുവായൂര്‍ )
കാണാന്‍ കൊതിച്ചോടി ചെന്നാലും കണ്ണന്
ചിലരോടുണ്ടൊരു കള്ള നോട്ടം (2)
ഈ വഴി നീയും മറന്നുവോ എന്നൊരു
പരിഭവം ചോരുന്ന കള്ള നോട്ടം
എന്നാലും ഞാനറിയുന്നു.... കണ്ണന്
എന്നെയാണ് എന്നെയാണ് ഇഷ്ടം ...(ഗുരുവായൂര്‍ )
അകലെ നിന്നാലും ചിലപ്പോള്‍
ചിരിച്ചുകൊണ്ടാരികത്തു നീയോടിയെത്തും (2)
നിന്നെ പിരിഞ്ഞിരിക്കില്ല ഞാന്‍ എന്നോതി
എന്നെ നീ മാറോടണക്കും
അന്നു ഞാന്‍ അറിയുന്നു കണ്ണാ
കണ്ണന് എന്നെയാണ് എന്നെയാണ് ഇഷ്ടം (ഗുരുവായൂര്‍ )