Chinganilaavala pongi mannil

SKU
PRE0000809
In stock
₹25.00
Earn 3 points for purchasing this product.
Available Items
-
+
More Information
Song Chinganilaavala pongi mannil
Movie/Album Onam with Eenam
Year 2014
Music Director G Nisikanth | ജി നിശീകാന്ത്
Singer(s) Unnikrishnan T.K
ചിങ്ങനിലാവല പൊങ്ങി, മണ്ണിൽ
കിങ്ങിണിപ്പൂവുകൾ മങ്ങി
മാവേലിനാട്ടിലെ മാടത്തപ്പെണ്ണിനും
മൈനയ്ക്കും കുമ്പിളിൽ കഞ്ഞി, ഇന്നും
മാവേലി നാട്ടിലെ മാടത്തപ്പെണ്ണിനും
മൈനയ്ക്കും കുമ്പിളിൽ കഞ്ഞി
[ഓർമ്മയാകുമോണം ഈണങ്ങളായ് വീണ്ടും
ഓടിയെത്തും നാവിലിതാ ഞങ്ങൾ പാടും ഗീതം]

കാടു നാടായി മാറി തൊടിയും കു-
ളവും നികന്നു പോയീ
പാടത്തു വീടുപൊങ്ങീ മുക്കുറ്റിയും
തെറ്റിയുമോർമ്മയായി
മാടത്തൊരു തിരി കാണാതെയാ-
മന്നൻ മടങ്ങീടുമ്പോൾ
മാനവരൊന്നുപോലെ മധുപാത്ര-
പ്പൂക്കളം തീർത്തിടുന്നു
[ഓർമ്മയാകുമോണം വേദനയായിന്നും
ഓടിയെത്തും നാളിലിതാ ഞങ്ങൾ പാടും ഗീതം]

തുമ്പപ്പൂക്കൂനയില്ലാ തുമ്പിതുള്ളൽ
ചന്തവും ചേലുമില്ല
വമ്പൊത്ത സദ്യയില്ല, പുലികളി-
ച്ചോടില്ലാ താളമില്ല
ഓർമ്മകളായീടുന്നൂ ഓണവില്ലിൻ
താളവും പൂവിളിയും
അമ്മതൻ പൂമടിയിൽ കഥയിതു
കേട്ടുറങ്ങുന്നു കുഞ്ഞും
[ഒർമ്മയാകുമോണം പൂത്തുലയും കാലം
ഓടിയെത്തും നാട്ടിലിതാ ഞങ്ങൾ പാടും ഗീതം]
Write Your Own Review
Only registered users can write reviews. Please Sign in or create an account