Kanavilum Kanavilum Raasabhaavam

SKU
PRE0000812
In stock
₹50.00
Available Items
-
+
More Information
Song Kanavilum Kanavilum Raasabhaavam
Karaoke Sample
Movie/Album Onam with Eenam
Year 2014
Music Director Rajesh Raman | രാജേഷ് രാമൻ
Singer(s) Jaideep Varier | ജയ്ദീപ് വാര്യർ Mridula Warrier | മൃദുല വാര്യർ
കനവിലും…, കനവിലും രാസഭാവം
നിനവിലും…, നിനവിലും മോഹാവേശം
തളിരിടും യാമമായീ സഖീ…
തഴുകുമോ രാഗമായെന്നിൽ നീ…
നിറ താരുണ്യമേ നിഴലായില്ലേ ഞാൻ
നിൻ കൂടെന്നുമീ സുഖതീരങ്ങളിൽ, രതി-
യായ് നിന്റെ തളിർമേനി
പുണരുമധരമധുനുകരുമരിയപുതു - കനവിലും….
കനവിലും രാസഭാവം…. ഭാവം…

ഒരുചുംബനത്താൽ വിടർന്നൂ, നിൻ
ചൊടിയിൽ വിതുമ്പുന്ന പൂക്കൾ
വനവല്ലിയായ്ഞാൻ പടർന്നൂ…, നിൻ
നനവോലും കുളിരാർന്ന മെയ്യിൽ
സിരകളിൽ…. ജ്വാലയായ്…
ഉലയുമീ….. വെൺതുകിൽ
അലകടൽ തിരകളായ്
അടിയുമീ വേളയിൽ…. ഈ-
പ്രണയാർദ്ര സുഖമാർന്നു
പുളകമണിയുമൃതു ലയനനിമിഷമിതു – കനവിലും….

രാപ്പാടി പാടുന്നു ദൂരേ, ഇണ-
ചേരുന്നു ശലഭങ്ങൾ ചാരെ
മനസ്സെല്ലാം മറക്കുന്ന നേരം, നിൻ
മുടിപ്പൂവിൻ മണമോലും യാമം
അമൃതുപോൽ… നിൻ നിലാ…
തുള്ളികൾ പെയ്യവേ….
നിന്റെ പൊൻ ചിപ്പിയിൽ
മുത്തു ഞാൻ തേടവേ.. തേൻ-
ചഷകം തുളുമ്പുന്നോ-
രിനിയുമിരവുകളേ വരികയലസമിരു കനവിലും…

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account