Nirakathiraadiya thinavayalukalil

SKU
PRE0000816
In stock
₹50.00
Available Items
-
+
More Information
Song Nirakathiraadiya thinavayalukalil
Karaoke Sample
Movie/Album Onam with Eenam
Year 2014
Music Director Arun Prakash | അരുൺ പ്രകാശ് ആർ എസ്
Singer(s) Akshara Mohan | അക്ഷര മോഹൻ Shiju Madhav | ഷിജു മാധവ്
നിറകതിരാടിയ തിനവയലുകളില്
പുതുമഴതഴുകിയ പൂവിളികള്
പുഴയുടെ കവിളില് ഇളവെയിലെഴുതീ
പൊന്നെഴുമരിയ നിഴല്ച്ചന്തം
ഈണത്തില്, പുഴതഴുകിയ താളത്തില് - മറുകര
കൈനീട്ടി പുതുമഴയെ വേള്ക്കുമ്പോള് - പൂവിനു നാണം

പൂവില് നറുതേന് മണം – ചെറുവണ്ടായ് ശ്രുതി മേളനം
കാതില് സ്വര നര്ത്തനം ഋതുസംഗീതസല്ലാപ മേളം
പാടം ഒരു പൂക്കടല്, തെളിമാനം മഴനീര്ക്കുടം
തുള്ളും നീര്ത്തുള്ളികള്, നടമാടുന്ന ശൃംഗാര താളം
കനവുകള് തേടുമീ കുളിരിലും പുതുമകള് പാടുമീ കാറ്റിലും
പുതുനിറമെഴും പൊന്-കതിരൊളിചിന്നും
പുതുമഴ തൊടുന്ന പൂവിളികള്…..
മലരുമധുപനൊരു നൂപുരം കൈതപൂത്ത നറുവെഞ്ചാമരം
ഹരിതവനിയിലൊരു നര്ത്തനം, ഇളവെയിലിലഴകിയൊരു പൂമരം
ചുടുചുണ്ടിലൊരീണം.. തുടുകവിളിലെനാണം...
കളിചിരിയുടെ മലരുകള് കവിതകളെഴുതും…

ഓളം പദമാടിയും-കളിയോടം നടമാടിയും
മാനം കുളിർ തൂകിയും-എഴുമുല്ലാസ,മാനന്ദമെങ്ങും
നാണം മിഴിപൂട്ടിയും-ചെറുമോഹം തേ-രോട്ടിയും
ചുണ്ടില് തേനൂട്ടിയും-ഇനി ഉന്മാദ, ഗാന്ധര്വ്വ യാമം
കതിരുകളാടുമീ കാറ്റിലും പുതുമകളെഴുതുമീ വെയിലിലും
ഒരു വിരല് തൊടാന് ഈ കവിളുകള് തൊടാന്
അരികിലുണരുമോ പൂവിളികള്….
മുടിയിലണിയുമൊരു മുല്ലയില് മധുനുകര്ന്നു മൃദു-മന്ത്രണം
പുഴയിലുലയുമൊരു വഞ്ചിയില് നനവുപകരുമൊരു ലാളനം
തെളിമാനം നോക്കി നെഞ്ചില് ചേര്ത്ത
ചുണ്ടില്പൂത്ത ചുംബനമലരുകള്….

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account