Charulathe Chandrika Kaiyil

SKU
PRE0002671
In stock
Special Price ₹100.00 was ₹200.00
Available Items
-
+
More Information
Song Charulathe Chandrika Kaiyil
Karaoke Sample
Movie/Album Romeo
Year 1976
Music Director Devarajan
Singer(s) K J Yesudas
Play Song
ചാരുലതെ ചന്ദ്രിക കയ്യില്‍
കളഭം നല്‍കിയ ചൈത്രലതെ......
എന്‍റെ മുല്ല പന്തലില്‍ നീ പടരു
എന്നെല്ലാം എല്ലാം എനിക്കുതരൂ

ഈറന്‍ ചുരുള്‍മുടി തുമ്പുകൾ ‍കെട്ടി
ഇലഞ്ഞിപ്പൂ ചൂടി..
വ്രീളാവതിയായ് അകലെ നില്‍ക്കും നീ
വേളിപ്പെണ്ണല്ലേ..
പ്രതിശ്രുതവരനെ പെണ്ണുങ്ങള്‍ പണ്ടും
പൂജിച്ചിട്ടില്ലേ...

ചാരുലതെ ചന്ദ്രിക കയ്യില്‍
കളഭം നല്‍കിയ ചൈത്രലതെ......
എന്‍റെ മുല്ല പന്തലില്‍ നീ പടരു
എന്നെല്ലാം എല്ലാം എനിക്കുതരൂ.

കാറ്റത്തുലയും മാര്‍മുണ്ടൊതുക്കി
കടക്കണ്ണാല്‍ നോക്കി...
ആലസ്യത്തില്‍ മുഴുകിനില്‍ക്കും നീ
അന്തര്‍ജ്ജനമല്ലേ...
പ്രതിശ്രുതവധുവെ ദൈവങ്ങള്‍പോലും
പ്രാപിച്ചിട്ടില്ലേ.

ചാരുലതെ ചന്ദ്രിക കയ്യില്‍
കളഭം നല്‍കിയ ചൈത്രലതെ......
എന്‍റെ മുല്ല പന്തലില്‍ നീ പടരു
എന്നെല്ലാം എല്ലാം എനിക്കുതരൂ.

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account