Kuttanaadan Kaayalile

SKU
Kuttanaadan Kaayalile - Kazhcha
In stock
₹50.00
Available Items
-
+
More Information
Song Kuttanaadan Kaayalile
Karaoke Sample
Movie/Album Kazhcha
Year 2004
Music Director Mohan Sithara
Singer(s) Kalabhavan Mani & Madhu Balakrishnan
Play Song
പാണ്ടന്‍ നായുടെ പല്ലിനു ശൌര്യം
പണ്ടേപ്പൊലെ ഫലിക്കുന്നില്ല
പണ്ടിവനൊരു കടിയാലൊരു പുലിയെ
കണ്ടിച്ചതു ഞാന്‍ കണ്ടറിയുന്നെ

കുട്ടനാടന്‍ കായലിലെ കെട്ടുവള്ളം തുഴയുമ്പൊള്‍
പാട്ടൊന്നു പാടെടി കാക്ക കറുമ്പീ
അന്തി കുടം കമിഴ്ത്തി ഞാന്‍ ഇളം കള്ളു കുടിക്കുമ്പോള്‍
പഴംകഥ പറയെടി പുള്ളിക്കുയിലേ
പുള്ളിക്കുയിലേ പുഞ്ചക്കിനി വെള്ളം തേവണം
കള്ളിക്കുയിലേ തഞ്ചത്തിലു മീനും പിടിക്കണം
വേമ്പനാട്ടു കായല്‍ തിരകള്‍ വിളിക്കുന്നു
തകതിമി തിമ്രിതെയ്
അമ്പിളി ചുണ്ടൻ വള്ളം തുടിക്കുന്നു
തകതിമി തിമ്രിതെയ്

കുട്ടനാടന്‍ കായലിലെ കെട്ടുവള്ളം തുഴയുമ്പൊള്‍
പാട്ടൊന്നു പാടെടി കാക്ക കറുമ്പീ
അന്തി കുടം കമിഴ്ത്തി ഞാന്‍ ഇളം കള്ളു കുടിക്കുമ്പോള്‍
പഴംകഥ പറയെടി പുള്ളിക്കുയിലേ

തിര തിര തിര ചെറു തിര തുള്ളും
തിര തിര തിര മറു തിര തുള്ളും
ചെറുകരയോളം മറുകരയോളം
തിര തിര തിര ചെറു തിര തുള്ളും
തിര തിര തിര മറു തിര തുള്ളും
ചെറുകരയോളം മറുകരയോളം

ഒരു തിര തിര ഇരു തിര
തിര ചെറു തിര തിര മറു തിര
തിര കരയൊടു തിര മെല്ലെ കടലിന്‍ടെ കഥ ചൊല്ലി
തിരയൊടു കര മെല്ലെ മലയുടെ കഥ ചൊല്ലി
അതു പിന്നെ മലയൊടു പുഴയുടെ കഥ ചൊല്ലി
അതു പിന്നെ മുകിലൊടു മഴയുടെ കഥ ചൊല്ലി
കടംകഥകള്‍ പഴംകഥകള്‍
അവയുടെ ചിറകൊരുമ്മി പതം പറഞിനി പറന്നുയരാം


അലകടലല അലയിളകുമ്പോൽ
നുരപത നുര നുര ചിതറുമ്പോള്‍
എന്തൊരു മോഹം എന്തൊരു ചന്തം
തിര വിരല്‍ തൊട്ടു മണല്‍ തരി
അതില്‍ ഒരു നുര ചെരു പത നുര
നുര കരയിലെ മണലിന്നു കടലൊരു കുറി ചൊല്ലി
കുറി മാനം എടുത്തൊരു തെന്നലിന്നു കര നല്‍കി
തെന്നലതു പറപറന്നകലത്തെ മലയുടെ
കരളിന്റെ കരളിലെ കനവിന്നു കടം നല്‍കി
മുള പാടി കാറ്റാടി കടലിന്റെ കഥയെല്ലാം
കാടറിഞ്ഞേ നാടറിഞ്ഞേ

കുട്ടനാടന്‍ കായലിലെ കെട്ടുവള്ളം തുഴയുമ്പൊള്‍
പാട്ടൊന്നു പാടെടി കാക്ക കറുമ്പീ
അന്തി കുടം കമിഴ്ത്തി ഞാന്‍ ഇളം കള്ളു കുടിക്കുമ്പോള്‍
പഴംകഥ പറയെടി പുള്ളിക്കുയിലേ
പുള്ളിക്കുയിലേ പുഞ്ചക്കിനി വെള്ളം തേവണം
കള്ളിക്കുയിലേ തഞ്ചത്തിലു മീനും പിടിക്കണം
വേമ്പനാട്ടു കായല്‍ തിരകള്‍ വിളിക്കുന്നു
തകതിമി തിമ്രിതെയ്
അമ്പിളി ചുണ്ടൻ വള്ളം തുടിക്കുന്നു
തകതിമി തിമ്രിതെയ്

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account