Mizhikalail Chudu Nanavumay

SKU
Mizhikalail Chudu Nanavumay - Mizhikalil
In stock
₹250.00
Available Items
-
+
More Information
Song Mizhikalail Chudu Nanavumay
Karaoke Sample
Movie/Album Mizhikalil
Singer(s) Shareef Nileshwaram
Play Song
മിഴികളില്‍ ചുടുനനവുമായ്
പാടാം ഞാനീ ഗാനം
മൌനരാഗം മനവീണമീട്ടും
നോവിന്‍ രാഗം ഹൃദയം പാടും ഗാനം...
പൊന്നേ നീ കേൾക്കാനായ് ഞാൻ.. ( 2 )
മിഴികളില്‍ ചുടുനനവുമായ്.........
പാടാം ഞാനീ ഗാനം.......

കാറ്റലകള്‍ക്കറിയില്ലെന്നോ
പൂവിന്റെ നൊമ്പരവും
കടല്‍ത്തിരകള്‍ കേള്‍ക്കില്ലെന്നോ
കര തേങ്ങും ഗദ്ഗദവും
മുഹബത്തിൻ ചൂളയില്‍
ഖൽബിന്നെരിയുന്നുവോ
വിധിയൊരുക്കും കളിപ്പാട്ടമായ്...
ഓ.........ഓ............ഓ............
മിഴികളില്‍ ചുടുനനവുമായ്.........
പാടാം ഞാനീ ഗാനം.............

ഖൽബിനുള്ളിൽ പൂവായെന്നും
പ്രണയമാം ഗന്ധം തൂവും
റൂഹുമൊരു മുകിലായെന്നും
സ്നേഹമാം പൂമഴ പെയ്യും
സുകൃതമാം ജീവാമൃതം
നുകരുവാന്‍ ഒന്നാകുവാൻ
വസന്തമിനി വന്നീടുമോ.........
.ഓ.........ഓ............ഓ............

മിഴികളില്‍ ചുടുനനവുമായ്.........
പാടാം ഞാനീ ഗാനം.............( 2 )
മൌനരാഗം മനവീണമീട്ടും
നോവിന്‍ രാഗം ഹൃദയം പാടും ഗാനം...
പൊന്നേ നീ കേൾക്കാനായ് ഞാൻ.. ( 2 )
നീ മാത്രം കേൾക്കാനായി ഞാൻ
മിഴികളില്‍ ചുടുനനവുമായ്.........
പാടാം ഞാനീ ഗാനം.......

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account