Naamam Japikka Naam

SKU
PRE0003262
In stock
₹0.00
Available Items
-
+
More Information
Song Naamam Japikka Naam
Karaoke Sample
Karaoke Sample
Movie/Album Narayanaya Nama
Year 2007
Music Director Chowalloor Krishnankutty
Singer(s) Madhu Balakrishnan
Play Song
നാരായണ നമ നാരായണ നമ
നാരായണ നമ നാരായണ
നാരായണ നമ നാരായണ നമ
നാരായണ നമ നാരായണ

നാമം ജപിക്ക നാം നാമം ജപിക്ക ഹരി
നാമം ജപിക്ക നാം ഭക്തിയോടെ
നാമം ജപിക്ക നാം നാമം ജപിക്ക ഹരി
നാമം ജപിക്ക നാം ഭക്തിയോടെ
ഭക്തി ഉണ്ടാകുവാൻ എന്തു വേണം ഹരേ
അത്രമേൽ ചിത്ത വിശുദ്ധി വേണം
ചിത്ത വിശുദ്ധിക്കായി എന്തു വേണം ഹരേ
ചിന്തയും കർമവും നന്നാവണം

നാരായണ നമ നാരായണ നമ
നാരായണ നമ നാരായണ
നാരായണ സകല സന്താപ നാശന
ജഗന്നാഥ വിഷ്ണു ഹരി നാരായണ

നാമം ജപിക്കുവാൻ എന്തു വേണം ഹരേ
നാമം ജപിക്കുവാൻ മോഹം വേണം
നാമം ജപിക്കുവാൻ എന്തു വേണം ഹരേ
നാമം ജപിക്കുവാൻ മോഹം വേണം
ആ മോഹം ഉണ്ടാവാൻ എന്തു വേണം ഹരേ
ആ മോഹം ഉണ്ടാവാൻ യോഗം വേണം
യോഗം ഉണ്ടാകുവാൻ എന്ത് വേണം ഹരേ
ജന്മ ജന്മാർജ്ജിത ഭാഗ്യം വേണം

നാരായണ നമ നാരായണ നമ
നാരായണ നമ നാരായണ
നാരായണ നമ നാരായണ നമ
നാരായണ നമ നാരായണ

കർമങ്ങൾ നന്നാവാൻ എന്തു വേണം ഹരേ
കർമങ്ങൾ നന്നാവാൻ സുകൃതം വേണം
കർമങ്ങൾ നന്നാവാൻ എന്തു വേണം ഹരേ
കർമങ്ങൾ നന്നാവാൻ സുകൃതം വേണം
സുകൃതം ഉണ്ടാകുവാൻ എന്തു വേണം ഹരേ
അഹൃതങ്ങൾ ചെയ്യാതിരിക്ക വേണം
അത്രയും അറിയുവാൻ എന്തു വേണം ഹരേ
സജ്ജന സംസർഗം തന്നെ വേണം

നാരായണ നമ നാരായണ നമ
നാരായണ നമ നാരായണ
നാരായണ സകല സന്താപ നാശന
ജഗന്നാഥ വിഷ്ണു ഹരി നാരായണ

സജ്ജനം ആരെന്നറിയുവതെങ്ങനെ
സൽകർമ്മം ചെയ്യുവോർ സജ്ജനങ്ങൾ
സജ്ജനം ആരെന്നറിയുവതെങ്ങനെ
സൽകർമ്മം ചെയ്യുവോർ സജ്ജനങ്ങൾ
സത് സംഗം ചെയ്‌വോരും സാധുക്കളിൽ സദാ
സന്മനസ്സുള്ളോരും സജ്ജനങ്ങൾ
സന്മനസ്സുണ്ടാവാൻ എന്ത്‌ വേണം ഹരേ
സദ്‌ജന സംസർഗം തന്നെ വേണം

നാരായണ നമ നാരായണ നമ
നാരായണ നമ നാരായണ
നാരായണ നമ നാരായണ നമ
നാരായണ നമ നാരായണ

നന്മ വരുവതിനെന്തു വേണം ഗുരോ
ഹരിയുടെ അളവറ്റ കരുണ വേണം
നന്മ വരുവതിനെന്തു വേണം ഗുരോ
ഹരിയുടെ അളവറ്റ കരുണ വേണം
കരുണ കൈ വന്നീടാൻ എന്തു വേണം ഗുരോ
ഹരി മാത്രം ശരണമെന്നോർമ വേണം
അതിനു നാം എന്തു ചെയ്യേണ്ടു ഗുരോ
അതിനു ഹരിനാമ കീർത്തനം തന്നെ വേണം

നാരായണ നമ നാരായണ നമ
നാരായണ നമ നാരായണ
നാരായണ നമ നാരായണ നമ
നാരായണ നമ നാരായണ
നാരായണ നമ നാരായണ നമ
നാരായണ നമ നാരായണ
നാരായണ സകല സന്താപ നാശന
ജഗന്നാഥ വിഷ്ണു ഹരി നാരായണ

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account