Maanathu Ninnum Vazhithetti Vannoru

SKU
Maanathu Ninnum Vazhithetti Vannoru - Agnivyooham
In stock
₹350.00
Available Items
-
+
More Information
Song Maanathu Ninnum Vazhithetti Vannoru
Karaoke Sample
Movie/Album Agnivyooham
Year 1979
Music Director A T Ummer
Singer(s) P Jayachandran
Play Song
മാനത്തു നിന്നും വഴി തെറ്റി വന്നൊരു
മാണിക്യമുത്തെന്‍റെ മുന്നിൽ വീണു
പൂനിലാ ബിന്ദുവോ തൂമഞ്ഞു തുള്ളിയോ ?
അജ്ഞാത ദേവി തൻ തിരുരൂപമോ ?
മാനത്തു നിന്നും വഴി തെറ്റി വന്നൊരു
മാണിക്യമുത്തെന്‍റെ മുന്നിൽ വീണു...

ഏകാന്തമാം എന്‍റെ സ്വപ്നങ്ങളേതോ
ദിവ്യാനുഭൂതി തൻ നാദങ്ങളായീ (2)
ആനാദ വീചിയിൽ നർത്തനമാടാൻ
സങ്കൽപ ദേവതെ നീ വരില്ലേ ?
മാനത്തു നിന്നും വഴി തെറ്റി വന്നൊരു
മാണിക്യമുത്തെന്‍റെ മുന്നിൽ വീണു...

മാനസ വേദി തൻ വാതായനങ്ങളിൽ
നിൻ മുഖം കണ്ടു ഞാൻ കോരിത്തരിച്ചു (2)
എൻ ആത്മതന്ത്രിയിൽ രാഗമുണർത്താൻ
എന്നും നിനക്കായ്‌ ഞാൻ കാതിരിപ്പൂ...
മാനത്തു നിന്നും വഴി തെറ്റി വന്നൊരു
മാണിക്യമുത്തെന്‍റെ മുന്നിൽ വീണു...!

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account