Song | Nithyamam Prakashame |
---|---|
Karaoke Sample | |
Movie/Album | Latin - Funeral |
Music Director | Rev. Abraham Lincoln |
Play Song |
|
നിത്യമാം പ്രകാശമേ നയിക്കുകെന്നെ നീ
ചുറ്റിലുമിരുൾ പരന്നിടുന്ന വേളയിൽ
അന്ധകാര പൂർണ്ണമായ രാത്രിയാണു പോൽ
എൻ ഗൃഹത്തിൽ നിന്നുമേറെ ദൂരെയാണു ഞാൻ
നീ നയിക്കുക സാദരം വിഭോ
നിൻ പ്രകാശ ധാര തൂകി നീ നയിക്കുക (2)
ഏറെ ദൂരെയുള്ള നല്ല കാഴ്ചകാണുവാൻ
അല്ല എൻ്റെ അർത്ഥനകൾ നിൻ വരത്തിനായ്
എൻ്റെ പാദമൊന്നു നീ നയിക്കിലെത്രയും
എൻ്റെ മാർഗ്ഗ ദീപമേ എനിക്കു തൃപ്തിയായി
ഞാൻ കടന്നു പോന്ന കാലമോർക്കുമെങ്കിലോ
ഞാൻ മതി എനിക്ക് തന്നെ എന്ന ചിന്തയാൽ
എൻ്റെ മാർഗ്ഗം എൻ്റെ ഇഷ്ടം എന്ന പോലെയായ്
നിന്റെ രക്ഷണീയ പാത തേടിടാതെ ഞാൻ
ചുറ്റിലുമിരുൾ പരന്നിടുന്ന വേളയിൽ
അന്ധകാര പൂർണ്ണമായ രാത്രിയാണു പോൽ
എൻ ഗൃഹത്തിൽ നിന്നുമേറെ ദൂരെയാണു ഞാൻ
നീ നയിക്കുക സാദരം വിഭോ
നിൻ പ്രകാശ ധാര തൂകി നീ നയിക്കുക (2)
ഏറെ ദൂരെയുള്ള നല്ല കാഴ്ചകാണുവാൻ
അല്ല എൻ്റെ അർത്ഥനകൾ നിൻ വരത്തിനായ്
എൻ്റെ പാദമൊന്നു നീ നയിക്കിലെത്രയും
എൻ്റെ മാർഗ്ഗ ദീപമേ എനിക്കു തൃപ്തിയായി
ഞാൻ കടന്നു പോന്ന കാലമോർക്കുമെങ്കിലോ
ഞാൻ മതി എനിക്ക് തന്നെ എന്ന ചിന്തയാൽ
എൻ്റെ മാർഗ്ഗം എൻ്റെ ഇഷ്ടം എന്ന പോലെയായ്
നിന്റെ രക്ഷണീയ പാത തേടിടാതെ ഞാൻ
How to Purchase ?
- Step 1 : Register or Login
- Step 2 : Add Products to cart
- Step 3 : Go To Checkout
- Step 4 : Complete Payment
- Step 5 : Download Products
Write Your Own Review