Oru Neram Thozhuthu Madangumbol

SKU
PRE0002714
In stock
Special Price ₹250.00 was ₹500.00
Available Items
-
+
More Information
Song Oru Neram Thozhuthu Madangumbol
Karaoke Sample
Movie/Album Sudarsanam 1
Year 1997
Music Director Jaya Vijaya
Singer(s) Unni Menon
Play Song
ഒരു നേരം തൊഴുതു മടങ്ങുമ്പോള്‍ തോന്നും
ഒരു വട്ടം കൂടി തോഴേണമെന്ന്
ഒരു വട്ടം കൂടി തൊഴുമ്പോഴും തോന്നും
ഇതുവരെ തൊഴുതത് പോരെന്നു
അകതാരില്‍ നിറയുമീ അനുപമ നിർവൃതി
ഗുരുവായൂരമ്പലത്തിങ്കല്‍ മാത്രം" .......
ഒരു നേരം തൊഴുതു മടങ്ങുമ്പോള്‍ തോന്നും
ഒരു വട്ടം കൂടി തോഴേണമെന്ന്

നിർമാല്യം ദർശിച്ചു നിൽക്കുംനേരം തോന്നും
അണിവാക ചാർത്തും തൊഴേണമെന്നു
നിർമാല്യം ദർശിച്ചു നിൽക്കുംനേരം തോന്നും
അണിവാക ചാർത്തും തൊഴേണമെന്നു
അണിവാകച്ചാർത്തിൽ മതിമറക്കേ തോന്നും
അലങ്കാര പൂജ തൊഴേണമെന്നു
അകതാരിൽ പെരുകുന്നൊരീ വിചാരം ഇന്നും
ഗുരുവായൂർ അമ്പലത്തിങ്കൽ മാത്രം

കൃഷണ കൃഷ്ണ ഹരേ കൃഷണ കൃഷ്ണ ഹരേ
കൃഷ്ണ കൃഷ്ണ ഹരേ ഗോവിന്ദ
കൃഷണ കൃഷ്ണ ഹരേ കൃഷണ കൃഷ്ണ ഹരേ
കൃഷ്ണ കൃഷ്ണ ഹരേ ഗോവിന്ദ

സന്ധ്യക്ക് തൊഴുതു നിൽക്കുമ്പോൾ തോന്നും ...
എന്തൊരു ഭംഗിയെൻ കണ്ണനെന്നു ..
സന്ധ്യക്ക് തൊഴുതു നിൽക്കുമ്പോൾ തോന്നും ...
എന്തൊരു ഭംഗിയെൻ കണ്ണനെന്നു ..
ആ ഭംഗി നുകരുമ്പോൾ ആർക്കും തോന്നും കണ്ണൻ ..
മാടി വിളിക്കുകയാണോയെന്നു...
അകതാരിൽ ഈയൊരു മധു നിറയുന്നത്
ഗുരുവായൂർ അമ്പലത്തിങ്കൽ മാത്രം

കൃഷണ കൃഷ്ണ ഹരേ കൃഷണ കൃഷ്ണ ഹരേ
കൃഷ്ണ കൃഷ്ണ ഹരേ ഗോവിന്ദ
കൃഷണ കൃഷ്ണ ഹരേ കൃഷണ കൃഷ്ണ ഹരേ
കൃഷ്ണ കൃഷ്ണ ഹരേ ഗോവിന്ദ

ഒരു നേരം തൊഴുതു മടങ്ങുമ്പോള്‍ തോന്നും
ഒരു വട്ടം കൂടി തോഴേണമെന്ന്
ഒരു വട്ടം കൂടി തൊഴുമ്പോഴും തോന്നും
ഇതുവരെ തൊഴുതത് പോരെന്നു
അകതാരില്‍ നിറയുമീ അനുപമ നിർവൃതി
ഗുരുവായൂരമ്പലത്തിങ്കല്‍ മാത്രം" .......
ഒരു നേരം തൊഴുതു മടങ്ങുമ്പോള്‍ തോന്നും
ഒരു വട്ടം കൂടി തോഴേണമെന്ന്

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account