Pandengandoru Naadundaarnne

SKU
pANDENGANDORU NAADUNDAARNNE -ALBUM SONG
In stock
₹250.00
Available Items
-
+
More Information
Song Pandengandoru Naadundaarnne
Karaoke Sample
Movie/Album Pakida (Rajaputhra Thrissur)
Music Director Sebi Nayarambalam
Singer(s) Kalabhavan Delson and Anu Mariya
Play Song
പണ്ടെങ്ങാണ്ടൊരു നാടുണ്ടാർന്നേ
ആ നാട്ടില് പൊഴയുണ്ടാർന്നേ
പൊഴനെറയെ മീനുണ്ടാർന്നേ
മീനിനു മുങ്ങാൻ കുളിരുണ്ടാർന്നേ

അന്നവിടൊരു വയലുണ്ടാർന്നേ
വയൽ മുഴുവൻ കതിരുണ്ടാർന്നേ
കതിർ കൊത്താൻ കിളിവരുമാർന്നേ
കിളികൾ പാടണ പാട്ടുണ്ടാർന്നേ

ആനാട്ടില്‍ തണലുണ്ടാര്‍ന്നെ,മണ്‍വഴിയില്‍ മരമുണ്ടാര്‍ന്നെ
മരമൂട്ടില്‍ കളിചിരിപറയാന്‍ ചങ്ങാതികള്‍ നൂറുണ്ടാര്‍ന്നെ.
നല്ലമഴ പെയ്ത്തുണ്ടാര്‍ന്നെ,നരകത്തീചൂടില്ലാര്‍ന്നെ
തീവെട്ടികളവില്ലാര്‍ന്നെ,തിന്നണതൊന്നും വിഷമല്ലാര്‍ന്നെ
(പണ്ടെങ്ങാണ്ടൊരു ...തിന്നണതൊന്നും വിഷമല്ലാര്‍ന്നെ)

ഒരുവീട്ടിലടുപ്പ് പുകഞ്ഞാല്‍ മറുവീട്ടില്‍ പശിയില്ലാര്‍ന്നെ
ഒരുകണ്ണ്കരഞ്ഞുനിറഞ്ഞാല്‍ ഒാടിവരാന്‍ പലരുണ്ടാര്‍ന്നെ.
നാടെങ്ങും മതിലില്ലാര്‍ന്നെ ,നടവഴി ഇടവഴി നൂറുണ്ടാര്‍ന്നെ
നാലുമണി പൂവുണ്ടാര്‍ന്നെ ,നല്ലോര്‍ചൊല്ലിനു വിലയുണ്ടാര്‍ന്നെ .
അന്നും പലമതമുണ്ടാര്‍ന്നെ,അതിലപ്പുറമന്‍പുണ്ടാര്‍ന്നെ
എന്റെ പടചോനെന്റെ പടച്ചോനെന്നുള്ളൊരു തല്ലില്ലാര്‍ന്നെ
ആനാടിനെ കണ്ടവരുണ്ടോ ,എങ്ങോട്ടത്പോയ്‌ അറിവുണ്ടോ
ആനാട് മരിച്ചെപോയോ അതുവെറുമൊരുകനവാരുന്നോ

പണ്ടെങ്ങാണ്ടൊരു നാടുണ്ടാർന്നേ
ആ നാട്ടില് പൊഴയുണ്ടാർന്നേ
പൊഴനെറയെ മീനുണ്ടാർന്നേ
മീനിനു മുങ്ങാൻ കുളിരുണ്ടാർന്നേ.....

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account