The store will not work correctly when cookies are disabled.
Aaradhike Manjuthirum Vazhiyarike
SKU Aaradhike Manjuthirum Vazhiyarike
Special Price
₹50.00
was
₹100.00
More Information
Song |
Aaradhike Manjuthirum Vazhiyarike |
Karaoke Sample |
|
Movie/Album |
Ambili |
Year |
2019 |
Music Director |
Vishnu Vijay |
Singer(s) |
Sooraj Santhosh & Madhuvanthi Narayan |
Play Song |
|
ആരാധികേ ...
മഞ്ഞുതിരും വഴിയരികെ .
നാളേറെയായി ...
കാത്തുനിന്നു മിഴിനിറയെ .
നീയെങ്ങു പോകിലും
അകലേക്ക് മായിലും
എന്നാശകൾ തൻ ... മൺ തോണിയുമായി ..
തുഴഞ്ഞരികെ ഞാൻ വരാം ..
എന്റെ നെഞ്ചാകെ നീയല്ലേ ...
എന്റെ ഉന്മാദം നീയല്ലേ ...
നിന്നെ അറിയാൻ .. ഉള്ളു നിറയാൻ ..
ഒഴുകി ഒഴുകി ഞാൻ ..
ഇന്നുമെന്നും ഒരു പുഴയായ് ...
ആരാധികേ ....
പിടയുന്നരെന്റെ ജീവനിൽ ..
കിനാവ് തന്ന കണ്മണി ..
നീയില്ലയെങ്കില്ലെന്നിലെ ..
പ്രകാശമില്ലിനി ...
മിഴിനീര് പെയ്ത മാരിയിൽ ..
കെടാതെ കാത്ത പുഞ്ചിരി ..
നീയെന്നൊരാ പ്രതീക്ഷയിൽ ..
എരിഞ്ഞ പൊൻതിരി ...
മനം പകുത്ത് നൽകിടാം ..
കുറുമ്പ് കൊണ്ട് മൂടിടാം ..
അടുത്ത് വന്നീടാം .. കൊതിച്ചു നിന്നിടാം ..
വിരൽ കൊരുത്തീടാം .. സ്വയം മറന്നീടാം ...
ഈ ആശകൾ തൻ ..മൺ തോണിയുമായി
തുഴഞ്ഞകലെ പോയിടാം ..
എന്റെ നെഞ്ചാകെ നീയല്ലേ ...
എന്റെ ഉന്മാദം നീയല്ലേ ...
നിന്നെ അറിയാൻ .. ഉള്ളു നിറയാൻ ..
ഒഴുകി ഒഴുകി ഞാൻ ..
ഇന്നുമെന്നും ഒരു പുഴയായ് ...
ആരാധികേ ...
മഞ്ഞുതിരും വഴിയരികെ ...
ഒരു നാൾ കിനാവ് പൂത്തിടും ..
അതിൽ നമ്മളൊന്ന് ചേർന്നിടും ..
പ്രാക്കൾപോലിതെ വഴി ..
നിലാവിൽ പാറിടും ..
നിനക്കു തണലായി ഞാൻ ..
നിനക്ക് തുണയായി ഞാൻ ..
പലകനവുകൾ .. പകലിരവുകൾ ..
നിറമണയുമീ .. കഥയെഴുതുവാൻ ..
ഈ ആശകൾ തൻ ..മൺ തോണിയുമായി
തുഴഞ്ഞകലെ പോയിടാം ..
എന്റെ നെഞ്ചാകെ നീയല്ലേ ...
എന്റെ ഉന്മാദം നീയല്ലേ ...
നിന്നെ അറിയാൻ .. ഉള്ളു നിറയാൻ ..
ഒഴുകി ഒഴുകി ഞാൻ ..
ഇന്നുമെന്നും ഒരു പുഴയായ് ...
ആരാധികേ ...
മഞ്ഞുതിരും വഴിയരികെ ...