Chingatthiruvonam Ponnin Thiruvonam

SKU
PRE0000811
In stock
₹50.00
Available Items
-
+
More Information
Song Chingatthiruvonam Ponnin Thiruvonam
Karaoke Sample
Movie/Album Onam with Eenam
Year 2014
Music Director Krishnakumar Chempil
Singer(s) Kripa Krishnakumar, Krishnachandran
ചിങ്ങത്തിരുവോണം
പൊന്നിൻ തിരുവോണം
കതിരണിയും വയലേലകളും
മലരണിയും മലമേടുകളും
കാടും മേടും മണ്ണും വിണ്ണും
പൊന്നും പൂവും ചൂടും കാലം
പൊന്നോണമാസം ചിങ്ങമാസം

പൂവിളിപ്പാട്ടിൻ അലയൊലികൾ
പൊന്നൂഞ്ഞാൽ പാട്ടിൻ ഈരടികൾ
പാടിയാടി പുളകം കൊൾവൂ
മാമലനാട്ടിൻ ഓമനകൾ
പൂപ്പടകൂട്ടീടാം പൂക്കളമെഴുതീടാം
തുമ്പേ തുളസീ പൂവുതരൂ
വല്ലം നിറയേ പൂവു തരൂ.

പൂവേ പൊലി പൂവേ പൊലി പൂവേ പൊലി പൂവേ -
പൂവേ പൊലി പൂവേ പൊലി പൂവേ പൊലി പൂവേ

ഓണപ്പൂനിലാ കതിരൊളിയിൽ
ഓണപ്പൂങ്കാറ്റിൻ കുളിരലയിൽ
ഭൂമി കന്യ പുളകം ചൂടും
ആവണിമാസമിതോണത്തുമ്പീ
പാലടയൂട്ടീടാം പൂന്തുകിൽ നൽകീടാം
പോരൂ പോരൂ പൂത്തുമ്പീ
കിണ്ണം നിറയേ തേനുണ്ണാം.

ഓണംകളിമേളം കളിയോടം തുഴമേളം
വള്ളംകളിമേളം തുഴ തുള്ളിക്കളി മേളം
പൊലി പൂവേ പൊലി പൂവേ പൊലി പൂവേ

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account