The store will not work correctly when cookies are disabled.
Mavurbo - B'dukhrono Emo
SKU Mavurbo - B'dukhrono Emo മറിയാമിന്റെ പാട്ട്
More Information
Song |
Mavurbo - B'dukhrono Emo |
Karaoke Sample |
|
Movie/Album |
Mavurbo - B'dukhrono Emo' barektho |
Singer(s) |
Sam Thomas |
Play Song |
|
മാവൂർബോ 2(ബ് ദുക്കറോനു ദേ)
വാഴ്വിയലും മാതൃസ്മരണേ
ആമോദാൽ സ്തുതി പാടീടും സൃഷ്ടികളഖിലം
അവളീന്നുദയം ചെയ്തതിനാൽ സ്മരണയുയർത്തിയ മശിഹായെ
സൃഷ്ടികളെ കീർത്തിച്ചിടുവിൻ
പാവനമാം തിരുനാമത്തെ എന്നേക്കും
മഹിതമതായ് വാഴ്ത്തിപ്പാടിൻ
താണാഗതനായ് ജ്വാലായതിൽ
ബാലന്മാരാം എബ്രായർ മദ്ധ്യേ നിന്നതിനാൽ
ദഹനജ്വാലകളെ മോദാൽ ഹിമകണമാക്കിയോരുടയോനേ
സൃഷ്ടികളെ ....
പുണ്യനിധേ തോമാശ്ലീഹ
പോരാട്ടത്തെ നേരിട്ടങ്ങാർജിച്ചാൻ പ്രഭയെ
പ്രാപിച്ചാ വിജയ കിരീടം ദൈവിക ശക്ത്യാ കൃപയാലെ
സൃഷ്ടികളെ ....
മുന്നറിയിച്ചാൻ സർവ്വേശൻ
മർത്യർ തൻ പുനർജീവനവും പുനരുത്ഥാനമതും
ആത്മാവിൻ വെളിപാടുകളെ നിബിയാം ഹസ്കിയേലിന്നാൽ
സൃഷ്ടികളെ ....
ബാറെക്മോർ .... ശുബഹോ .... മെൻഓലം
സൃഷ്ടികൾ സകലത്തിന്നുടയോൻ
കാരുണ്യത്താൽ ദാസർ തൻ രൂപം കൈക്കൊണ്ട്
യീഹൂദ് നാട്ടിൽ നടകൊണ്ടോൻ നുകമതഴിച്ചാൻ അടിയാർ തൻ
സൃഷ്ടികളെ .....