Paadunnu Njaan Veendum

SKU
PRE0000817
In stock
₹50.00
Available Items
-
+
More Information
Song Paadunnu Njaan Veendum
Karaoke Sample
Movie/Album Onam with Eenam
Year 2014
Music Director Sooryanarayanan | സൂര്യനാരായണൻ (ഗിരീഷ്‌)
Singer(s) Lekha R Nair | ലേഖ ആർ നായർ
പാടുന്നു ഞാൻ - വീണ്ടും.....
പാടുന്നു ഞാൻ - വീണ്ടും....
ശാരദവീണാ തന്തിയിലുണരും
ശ്രാവണപൌർണ്ണമി തൻ ശ്രുതി പോലെ
ഏതോ ഗന്ധർവ്വ സ്വരമധുരവുമായ്
ഏകാന്തയിൽ നാമലയുമ്പോൾ
രാവിൽ.. നോവിൽ.... താനേ (നിന്നിൽ തീരം തേടി)

പാടുന്നു ഞാൻ വീണ്ടും.....
പാടുന്നു ഞാൻ വീണ്ടും....

ഞാനറിയാതെൻ നിശ്വാസത്തിൽ
താനേ പൂത്തു വിരിഞ്ഞു സുമങ്ങൾ
തേടുകയായ് സഖീ തേനുതിരും നിൻ
പാടലമാം ചൊടിയിണകൾ
നിന്നിലലിഞ്ഞൊരു രാഗം തീർക്കാൻ
നിന്നുടെ പാട്ടിൻ പല്ലവിയാകാൻ
മനസ്സിൽ മോഹം നിറയുമ്പോൾ
ആയിരം ചിറകാർന്നൊരാവണിത്തുമ്പിയായ്
നിന്നെ – തേടും – നേരം
പാടുന്നു ഞാൻ വീണ്ടും.....
പാടുന്നു ഞാൻ വീണ്ടും.....

പിന്നെയുമെന്തിനു വന്നു വിളിച്ചു നീ...
ഓർമ്മകൾ പാകിയൊരീണവുമായി
പലരും മീട്ടിയ തമ്പുരുവായ് ഞാൻ
പരിഭവമില്ലാതലയുമ്പോൾ
നിന്നോടൊത്തൊരു ഗാനം മൂളാൻ
നിൻ ആത്മാവിൻ ആഴം തേടാൻ
ഹൃദയം നിമിഷം പിടയുമ്പോൾ
ഈണം പൂത്തുവിടർന്നൊരീ വേദിയിൽ
ഏതോ – സ്വപ്നം – പോലെ

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account