Thumbappoo Thalamudanju

SKU
PRE0000163
In stock
₹0.00
Available Items
-
+
More Information
Song Thumbappoo Thalamudanju
Karaoke Sample
Year 2009
Music Director Late Shri Abraham Padinjarethalakkal
Singer(s) Heavenly Melodies Choir - Sharjah/UAE, during Christhumas 2009
Play Song
തുമ്പപ്പൂത്താലമുടഞ്ഞു തുമ്പപ്പൂക്കള്‍ ചിതറി മേലേ
തുമ്പപ്പൂത്താലമുടഞ്ഞു തുമ്പപ്പൂക്കള്‍ ചിതറി മേലേ
മാലാഖാ കാവല്‍മാലാഖ

കാറ്റിലാടും പൂമരങ്ങളില്‍ പാടി രാക്കുയിലും, ആ അ ആ
നാദധാരയിലങ്ങലിഞ്ഞു മയൂരമാടിയതും
എന്റെ നിധീശന്‍ ഭൂജാതനായ്
സ്വര്‍ഗ്ഗീയഗാനം വാനിലുയര്‍ന്നു തത്തമ്മക്കിളിമകളേറ്റു പാടി
ആ അ ആ... ആ അ ആ..
തുമ്പപ്പൂത്താലമുടഞ്ഞു തുമ്പപ്പൂക്കള്‍ ചിതറി മേലേ
മാലാഖാ കാവല്‍മാലാഖ

തങ്കത്തളികയില്‍ നല്‍ക്കാഴ്ചയുമായോടിയെത്തി
വിദ്വാനു പാദമൊട്ട് മൂന്നു നാടിന്‍ രാജാക്കന്മാര്‍ (2)
രാജാധിരാജനവനെ താണുവീണു നമസ്കരിച്ചു
സ്വര്‍ഗ്ഗീയഗാനം വാനിലുയര്‍ന്നു തത്തമ്മക്കിളിമകളേറ്റു പാടി
ആ അ ആ... ആ അ ആ..
തുമ്പപ്പൂത്താലമുടഞ്ഞു തുമ്പപ്പൂക്കള്‍ ചിതറി മേലേ
മാലാഖാ കാവല്‍മാലാഖ

ഉജ്ജ്വലതാരമൊന്നു നയിച്ച വിദ്വാന്മാരവരോ
വന്നു കുമ്പിട്ടു നാഥനെയാട്ടിടയക്കൂട്ടവുമായ് (2)
തിങ്കള്‍ക്കിടാവിനന്നാമോദപരവശരായി നോക്കി
സ്വര്‍ഗ്ഗീയഗാനം വാനിലുയര്‍ന്നു തത്തമ്മക്കിളിമകളേറ്റു പാടി
ആ അ ആ... ആ അ ആ..
തുമ്പപ്പൂത്താലമുടഞ്ഞു തുമ്പപ്പൂക്കള്‍ ചിതറി മേലേ
മാലാഖാ കാവല്‍മാലാഖ

കാറ്റിലാടും പൂമരങ്ങളില്‍ പാടി രാക്കുയിലും ആ അ ആ...
നാദധാരയിലങ്ങലിഞ്ഞു മയൂരമാടിയതും
എന്റെ നിധീശന്‍ ഭൂജാതനായ്
സ്വര്‍ഗ്ഗീയഗാനം വാനിലുയര്‍ന്നു തത്തമ്മക്കിളിമകളേറ്റു പാടി
ആ അ ആ... ആ അ ആ..
തുമ്പപ്പൂത്താലമുടഞ്ഞു തുമ്പപ്പൂക്കള്‍ ചിതറി മേലേ (3)

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account